ലോക്‌ഡൌണ്‍ അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല

Keralam News

ലോക്‌ഡൌണ്‍ അടുത്തയാഴ്ച അവസാനിച്ചാലും ഭൂരിഭാഗം ബസുകളും നിരത്തിലിറങ്ങിയേക്കില്ല. വീണ്ടും സര്‍വീസ് നടത്തണമെങ്കില്‍ വലിയ തുക അറ്റകുറ്റപ്പണികള്‍ക്കായി ചെലവിടേണ്ട അവസ്ഥയിലാണ് ബസുടമകള്‍. നികുതിയിളവ് കൂടി അവസാനിച്ചതോടെ സ്വകാര്യ ബസ് വ്യവസായം നീങ്ങുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്. ബസ് തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡ് നികുതിയിനത്തിലുള്ള ഇളവ് കഴിഞ്ഞ മാസം 31ന് അവസാനിച്ചു.ഓടിയില്ലെങ്കിലും നികുതിയടക്കേണ്ട സ്ഥിതിയിലാണ് ബസുടമകള്‍. കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published.