പുഴുവരിച്ച നിലയിൽ വയോധികനെ കണ്ടെത്തി

Keralam News

കൊല്ലം: വയോധികനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ സ്വദേശി ശങ്കരപിള്ളയെയാണ് (65) വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

ഗുരുതര അവസ്ഥയിലാണ് ശങ്കരപിള്ളയെ അധികൃതർ കണ്ടെത്തിയത്. വയോധികന്റെ രണ്ട് കാൽ വിരലുകൾ നഷ്ടമായിട്ടുണ്ട്.

പൊലീസും സന്നദ്ധ പ്രവർത്തകരുമെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ രണ്ട് വിരലുകൾ പൂർണമായും നഷ്ടപ്പെട്ടു. പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയാണ് ഇതെന്നാണ് ആരോപണം. പാലിയേറ്റീവ് കെയർ വേണ്ട രോഗിയായരുന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published.