ലക്ഷദ്വീപിനെ സംരക്ഷിക്കുക; കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ ഡി എഫ് എം. പി മാരുടെ പ്രതിഷേധ സമരം

Keralam News Politics

ലക്ഷദ്വീപിനെ സംരക്ഷിക്കുക കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ ഡി എഫ് എം പി മാരുടെ പ്രതിഷേധ സമരം നാളെ നടക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അറിയിച്ചു. ക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് എല്‍ ഡി എഫ് എം പി മാര്‍ രാജ്ഭവന് മുന്നില്‍ ഇന്ന് പ്രതിഷേധ സമരം നടത്തിയത്.

പ്രഫുല്‍ പട്ടേല്‍ എന്ന സംഘപരിവാര്‍ ഏജന്റിനെ മുന്നില്‍ നിര്‍ത്തി ലക്ഷദ്വീപ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണം. അധിനിവേശത്തിന്റെ യുക്തികള്‍ കൊണ്ട് ഒരു ജനതയുടെ ജീവിതത്തെ തീരാ ദുരിതത്തിന്റെ തടവിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണം.ലക്ഷദ്വീപിലെ ജനപ്രതിനിധികളില്‍ നിന്നും കവര്‍ന്നെടുന്ന അധികാരങ്ങളും അവകാശങ്ങളും തിരിച്ച് നല്‍കണം. സര്‍വീസില്‍ നിന്നും പിരിച്ച് വിടപ്പെട്ട മുഴുവനാളുകളെയും തിരിച്ചെടുക്കണം. ഏകാധിപതിയായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം. ദ്വീപിന്റെ സാംസ്‌കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കരുത്.ചരക്കു നീക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളവുമായുള്ള ജൈവിക ബന്ധം അറുത്തുമാറ്റാന്‍ അനുവദിക്കരുത്. ലക്ഷദ്വീപിനൊപ്പമാണ് ജനാധിപത്യത്തിനൊപ്പമാണ് എല്‍ ഡി എഫ് എന്നും നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.