മാലാ പാര്‍വതിയുടെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് വിശദീകരണവുമായി നടി

Keralam News

മാലാ പാര്‍വതിയുടെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് വിശദീകരണവുമായി നടി. ആര്‍എസ്എസ് കാരെ കൊല്ലണം എന്ന തരത്തില്‍ നടി പറഞ്ഞതായുള്ള ട്രോളികളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.താന്‍ ഒരിക്കലും ആര്‍എസ്എസിനെ കൊല്ലണം എന്ന് പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. തന്റെ ഭാഷ അതല്ലെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാറിന്റെ ഫാസിസ്റ്റ് മനോഭാവമുള്ള അജണ്ടകളെ എതിര്‍ക്കണമെന്നാണ് താന്‍ പലപ്പോളായി പറഞ്ഞിട്ടുള്ളത്. അതില്‍ മാറ്റമൊന്നുമില്ല, തുടരക തന്നെ ചെയ്യും. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാലാ പാര്‍വ്വതി മാപ്പ് ചോദിക്കുകയും ചെയ്തു.

മാലാ പാര്‍വതിയുടെ വാക്കുകള്‍:

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാന്‍ ഞടട കാരെ കൊല്ലണം എന്നൊരു ട്രോള്‍ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്.

എന്നാല്‍ ‘കൊല്ലണം ‘ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.

എന്നാല്‍ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിര്‍ക്കുമെന്ന കാര്യത്തില്‍ മാറ്റവുമില്ല.

Leave a Reply

Your email address will not be published.