നിലവിലെ കൊവിഡ് സ്ഥിതി ക്യാബിനറ്റ് വിലയിരുത്തും

Keralam News

സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. പൊതുവിലെ വിലയിരുത്തല്‍ കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ്. എന്നാല്‍ ഉടന്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയില്ല.

കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 80:20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.