കൊടകര കുഴല്‍പ്പണക്കേസിൽ കൂടുതല്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

Keralam News

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് തിരൂരിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറി എടുത്തു കൊടുത്തതെന്ന് സതീഷ് മൊഴി നല്‍കിയിരുന്നു. അതേസമയം കവര്‍ച്ചാപണത്തിലെ ബാക്കി തുക കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ പ്രതികളുടെ വീട്ടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രണ്ടു കോടിയിലധികം തുകയാണ് ഇനി കണ്ടെത്താനുള്ളത്.

Leave a Reply

Your email address will not be published.