വാക്സിൻ ലഭ്യത : ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ

Keralam News

വാക്സിൻ പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന അഭ്യർത്ഥനയോടെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്തയച്ചു.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.

സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗർഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്സിൻ സാർവ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.

പണം ഇല്ലാത്തതിന്റെ പേരിൽ വാക്സിൻ നിഷേധിക്കരുതെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ അത്രയും വാക്സിൻ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വാക്സിൻ സംഭരിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ വീണാൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരുങ്ങലിൽ ആകുമെന്നും കത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.