ഓൺലൈൻ കലോത്സവ ചടങ്ങിൽ അശ്ലീല വീഡിയോ; നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്ത്

Keralam News

വയനാട്: മാനന്തവാടി ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്ത്. അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ പരിഷ്‌കരണങ്ങൾക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചത്.

നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ തലപ്പുഴ പൊലിസ് സ്റ്റേഷനിലും, ജില്ലാ പൊലീസ് മേധാവിക്കും, ആഭ്യന്തര വകുപ്പിനും പരാതി കൊടുത്തു.

ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയാണ് വ്യാജ ഐ.ഡിയിലൂടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. ചലചിത്ര സംവിധായകയായ ഐഷ സുൽത്താന, കവി മുരുകൻ കാട്ടാക്കട എന്നിവർ ഉദ്ഘാടനം നിർവഹിക്കുന്നതിന് ഇടയിലാണ് സംഭവം. അധ്യാപകരും,വിദ്യാർത്ഥികളും മാതാപിതാക്കളുമായി ഒരുപാട് പേരാണ് മീറ്റിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published.