സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Keralam News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

31-05-2021 : ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ്

01-06-2021 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം

02-06-2021 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

എന്നിങ്ങനെയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ച്ചയോടെ കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Leave a Reply

Your email address will not be published.