വികാരി അറസ്റ്റിൽ: ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് കുര്‍ബാന

Keralam News

കൊച്ചി: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിനെ തുടര്‍ന്ന് വൈദികനെ അറസ്റ്റ് ചെയ്തു. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളി ഇടവക വികാരി കൂടിയായ ഫാദ‍ര്‍ ജോ‍ര്‍ജ് പാലം തോട്ടത്തിലിനെതിരെയാണ് നടപടി. ഇന്നു രാവിലെ ആണ് പള്ളിയില്‍ ചടങ്ങ് നടന്നത് .

ഇദ്ദേഹത്തിനൊപ്പം പളളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടി എന്നതാണ് കുറ്റം. അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published.