തൃശ്ശൂർ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഷേധവുമായി വ്യാപാരികള്‍

Keralam News

തൃശ്ശൂർ: തൃശ്ശൂർ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നല്‍കുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂർ നഗരത്തിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമക്ക് സമീപം ഏകദിന ഉപവാസം നടന്നു. ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ശക്തന്‍ മാര്‍ക്കറ്റില്‍ കടകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി കൊടുത്തിട്ടില്ല. മൊബൈല്‍ കടകള്‍ തുറക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടും അനുമതി നല്‍കിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

ശക്തന്‍ മാര്‍ക്കറ്റിനെ ആശ്രയിച്ച് ഏതാണ്ട് 1600 തൊഴിലാളികളുണ്ട്. മാര്‍ക്കറ്റ് സമ്പൂര്‍ണമായി അടച്ചിട്ടതോടെ വ്യാപാരികളും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണെന്നും അടിയന്തര നടപടിയുണ്ടാവണമെന്നുമാണ് ആവശ്യം. നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published.