കൊവിഡ് ബാധിച്ച് മരിച്ച കുമിളി സ്വദേശിയുടെ മൃതദേഹം മാറ്റി നല്‍കിയതായി പരാതി

Keralam News

ഇടുക്കി: കൊവിഡ് ബാധിച്ച് മരിച്ച കുമിളി സ്വദേശിയുടെ മൃതദേഹം മാറ്റി നല്‍കിയതായി പരാതി. കുമളി സ്വദേശി സോമന്റെ മൃതദേഹത്തിന് പകരം മൂന്നാര്‍ സ്വദേശി പഞ്ചിയപ്പന്റെ മൃതദേഹമാണ് അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്.

സോമന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കുമളിയിലെ ശ്മശാനത്തില്‍ എത്തിച്ചപ്പോള്‍ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരാണ് മൃതദേഹം മാറിയത് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. മോര്‍ച്ചറിയിലെ താല്‍ക്കാലിക ജീവനക്കാരന് പറ്റിയ വീഴ്ച്ചയാണ് മൃതദേഹങ്ങള്‍ തമ്മില്‍ മാറിപ്പോയതെന്നാണ് അധികൃതരുടെ വിശദീകരണം. സോമന്റെ മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ കുമളിയിലേക്ക് അയച്ചു. കുമളിയില്‍ എത്തിച്ച പഞ്ചിയപ്പന്റെ മൃതദേഹം മൂന്നാറിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.