ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ

Keralam News

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ വരുമെന്ന് നയപ്രഖ്യാപനത്തിൽ ​ഗവർണർ അറിയിച്ചു. പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈയും ലഭ്യമാക്കും. പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമാക്കുമെന്നും വ്യക്തമാക്കി.

മറ്റു പ്രഖ്യാപനങ്ങൾ:

കേരള ബാങ്കിൻ്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ നടപ്പാക്കും

കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും

എസ് സി / എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം കൊടുക്കും

ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂർത്തിയാക്കും

റൂറൽ ആർട്ട് ഹബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ ആരംഭിക്കും

കേരള സാംസ്കാരിക മ്യൂസിയം ആരംഭിക്കും

റൂറൽ ആർട്ട് ആൻറ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറൽ ആർട്ട് ഹബിനെ വികസിപ്പിക്കും

ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും

കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മൺറോതുരുത്തിൽ തുടങ്ങും

സപ്ളൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക്

നഗരങ്ങളിൽ നഗര വനം പദ്ധതി

96 തൂശനില മിനി കഫേകൾ ഇക്കൊല്ലം നടപ്പില്ലാക്കും

Leave a Reply

Your email address will not be published.