ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധം; ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു

Keralam News

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസം​ഗം ആരംഭിച്ചു. ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ വ്യക്തമാക്കി. ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയിൽ ഊന്നുന്ന സർക്കാരാണ് ഇതെന്നും അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ​ഗവർണർ പറഞ്ഞു.

കൊവിഡ് ആദ്യഘട്ടത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ ഗവർണർ വിശദീകരിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സർക്കാർ നീങ്ങിയത്. നൂറു കോടി രൂപ ഭക്ഷണക്കിറ്റ് നൽകാൻ ചെലവഴിച്ചു. ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകാൻ 50 കോടി രൂപ നൽകി. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി നോക്കാതെ കിറ്റ് കൊടുക്കുന്നു.

Leave a Reply

Your email address will not be published.