വയനാട് 315 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Keralam News

വയനാട്: ജില്ലയിൽ ഇന്ന് 315 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.54 ആണ്. 378 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകക്കും കൊവിഡ് സ്ഥിരീകരിച്ചു. 311 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57067 ആയി. 49842 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6704 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 5096 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1474 പേരാണ്. 2047 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 21861 പേരാണ്. ഇന്ന് പുതുതായി 143 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്ന് 2135 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 442170 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 438347 എണ്ണത്തിന്റെ ഫലം കിട്ടി. 381280 പേർ നെഗറ്റീവും 57067 പേർ പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published.