കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Keralam News

ഇന്നും നാളെയും മറ്റന്നാളും കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍,തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ,തമിഴ്നാട് -കന്യാകുമാരി-ആന്ധ്രാതീരങ്ങള്‍ എന്നീ സമുദ്രഭാഗങ്ങളില്‍ 27, 28, 29 തീയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. അതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

30, 31 തീയ്യതികളില്‍ തെക്കുപടിഞ്ഞാറന്‍-വടക്കുപടിഞ്ഞാറന്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം 27.05.2021 രാത്രി 11:30 മുതല്‍ ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. 3.8 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ (തിരുവനന്തപുരം) മുതല്‍ കാസര്‍ഗോഡ് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

28ആം തിയ്യതിയിലും 3.5 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ മത്സ്യ തൊഴിലാളികളും, തീരദേശ വാസികളും ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published.