ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം പാടില്ല; മുഖ്യമന്ത്രി

Keralam News

ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരെ ഒരുതരത്തിലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഫയലുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ദാരിദ്ര്യ നിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ഓഫിസില്‍ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കല്‍ സേവനം നല്‍കല്‍ എന്നിവ സമയബന്ധിതമായി നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കും.

ഭരണ നിര്‍വഹണത്തില്‍ സുതാര്യത വരുത്തുന്നതിനാണിത്. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, സെമി ഹൈസ്പീഡ് റെയില്‍വെ, മലയോര ഹൈവെ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

ഒരാളുടെ കയ്യില്‍ ഫയല്‍ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയല്‍ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയില്‍ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തില്‍ ആലോചന വേണം.

തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോള്‍ അനാവശ്യമായ ഭയവും ആശങ്കയും ആര്‍ക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട.

Leave a Reply

Your email address will not be published.