ആരോഗ്യവകുപ്പ് നിശ്ചലം; മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്നതനുസരിച്ച് ; വി ഡി സതീശൻ

Health India News

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാരിന് ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നത് എ കെ ജി സെന്ററിൽ നിന്ന് ലഭിക്കുന്ന നിർദേശമനുസരിച്ചാണെന്നും വി ഡി സതീശൻ ആരോപിച്ചു.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർ​കോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തി. ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു.