ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാളാഘോഷം

Keralam News

കോഴിക്കോട്: ലോക്ക്ഡൗൺ ലംഘിച്ച് ഇരുപതോളം യുവാക്കൾ കോഴിക്കോട് ബീച്ചിൽ ഒത്തുകൂടി പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശത്തെ ലംഘിച്ചുകൊണ്ടായിരുന്നു ആഘോഷം. മാസ്‌ക് പോലും ധരിക്കാതെ എത്തിയ ഇവർ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വീടിനുള്ളിൽ ആഘോഷങ്ങൾ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പുറത്തിറങ്ങരുതെന്നും പരിശോധന കർശനമാണെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നതായി പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്.

ബൈക്കിലെത്തിയ പൊലീസിനെ കണ്ടതോടെ ഇവർ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. ലോക്ക്ഡൗൺ ലംഘിക്കപ്പെട്ടതോടെ കൂടുതൽ പൊലീസിനെ ബീച്ച് മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്.

Leave a Reply

Your email address will not be published.