നഴ്സിനോട് അപമര്യാദയായി പെരുമാറി; വ്യാജമദ്യ കേസ് പ്രതിയായ കോവിഡ് രോഗി

Health Keralam News

കൊച്ചി: കോവിഡ് ചികിത്സയിലായിരുന്ന വ്യാജമദ്യ കേസ് പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഇയാള്‍ക്കെതിരെയുള്ള പരാതിയെത്തുടര്‍ന്ന് ഹില്‍ പാലസ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. എറണാകുളം തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ കഴിയുന്ന കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖില്‍ ആണ് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയത്. എക്‌സൈസ് എടുത്ത കേസിലെ പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ദിവസമാണ് വ്യാജമദ്യവുമായി പിടിയിലായ ഇയാള്‍ക്കെതിരേ എക്‌സൈസ് കേസെടുത്ത്. അബ്കാരി കേസിൽ എക്‌സൈസ് അറസ്റ്റു ചെയ്തു. കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് തൃപ്പുണിത്തുറയിലെ ഡിസിസിയിലേക്ക് മാറ്റിയത്.

ദേഷ്യത്തോടെയായിരുന്നു ഇവിടെ എത്തിയതു മുതൽ ദേഷ്യത്തോടെയായിരുന്നു അഖിലിന്‍റെ പെരുമാറ്റം. പല തവണ, ആരോപണം ഉന്നയിച്ച നഴ്സിനെതിരെ ഇയാൾ കയർത്തു സംസാരിച്ചു. രോഗികൾക്ക് മരുന്നുമായി എത്തിയപ്പോൾ വീണ്ടും തർക്കം ഉണ്ടാകുകയും, നഴ്സിനെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നഴ്സ് അധികൃതരെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് ഡിസിസി അധികൃതർ ഹിൽ പാലസ് പൊലീസിൽ വിവരം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published.