കൊവിഡ് രോഗി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി

Keralam Local News

തൃപ്പുണിത്തുറ: കൊവിഡ് പോസിറ്റീവ് ആയ പ്രതി ഡൊമിസിലിയറി കെയർ സെന്ററിലെ നഴ്‌സിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഡിസിസിയിൽ വച്ച് നടന്നു പോകുന്നതിനിടെ നഴ്‌സിനെ കയറി പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പരാതിയിൽ ഹിൽ പാലസ് പൊലീസ് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ കേസെടുത്തു.

അബ്കാരി കേസിൽ ഇയാളെ എക്‌സൈസ് മുൻപ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ ഡിസിസിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published.