എസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധന

Health Keralam News

കൊവിഡ് രണ്ടാം തരംഗത്തില്‍ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വര്‍ദ്ധന. ഇരട്ടിയിലധികം വര്‍ധനവാണ് പത്ത് ദിവസത്തിനിടെ ഉണ്ടായത്. രോഗ വ്യാപനം കൂടിയാല്‍ പ്രതിസന്ധിക്ക് സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

മെയ് 1 ന് 1,808 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും 650 പേര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തന്നാണ് കണക്ക്. എന്നാല്‍ 1,340 വെന്റിലേറ്റര്‍ രോഗികളും 2,641 ഐസിയു രോഗികളുമായി മെയ് 10 ആകുമ്പോഴേക്കും വര്‍ദ്ധനവ് ഉണ്ടായി. അതേസമയം സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി ആകെയുള്ളത് 9735 ഐസിയു ബെഡുകളും, 3776 വെന്റിലേറ്ററുകളുമാണ്.ഇതില്‍ 50% മാത്രമാണ് കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാനാവുക . ഇതിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നീക്കമാരംഭിച്ചിട്ടുണ്ട്. 1000 ഓക്സിജന്‍ ബെഡുകളടങ്ങിയ താത്കാലിക ആശുപത്രി എറണാകുളത്ത് നിര്‍മാണത്തിലണ്.

കഴിഞ്ഞ ദിവസം 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085 കേരളത്തില്‍ , പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.