വീടിനകത്തും നിയന്ത്രണങ്ങളൊരുക്കി സര്‍ക്കാര്‍

Health Keralam News

അമിത എ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കു പുറമെ വീടിനകത്തും നിയന്ത്രണങ്ങളൊരുക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
വീടിനകത്തു അഞ്ച് ആളുകള്‍ ഒന്നിച്ചു കൂടുന്നതും, ഒന്നുചേര്‍ന്നുള്ള പ്രാര്‍ത്ഥനയ്ക്കും , ഭക്ഷണം കഴിക്കുന്നതിനും വിലക്കു വീണിരിക്കുകയാണ്. സമൂഹമദ്ധ്യേയായാലും വീടിനകത്തായാലും ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപ്തിക്ക് കാരണമാകുമെന്നാണ് പറയുന്നത്.


ഇത്തരമൊരു പ്രതികൂല സാഹചര്യത്തെ കണക്കിലെടുത്ത് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഏതൊരു തീരുമാനത്തെയും മാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരുക്കുകയാണ് ജനങ്ങള്‍. വീടിനകത്തെ ഒത്തുകൂടല്‍ ഒരുപക്ഷെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗപകര്‍ച്ചയുണ്ടാകാം എന്ന ഭീതിയിലാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ കാരണം. സാധാരണ രോഗികള്‍ക്കു കൂട്ടുപോകുന്നവര്‍ ആശുപത്രിയില്‍ എത്തി ടെസ്റ്റ് നടത്തുന്നവരില്‍ ഒരു രോഗലക്ഷണങ്ങളും ഇല്ലാതെതന്നെ രോഗബാധിതരായിത്തീരുന്ന ഒരു സ്ഥിതിയാനുള്ളത്.


അതുകൊണ്ടുതന്നെ ഏതു നിബന്ധനകളും അംഗീകരിക്കാന്‍ സന്നദ്ധരായിരിക്കുകയാണ് ജനങ്ങള്‍.
എന്നാല്‍ അതുപോലെ തന്നെ ഇത്തരമൊരു തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. എങ്ങനെയാണ് കുടുംബത്തില്‍ ഒരാള്‍ രോഗബാധിതരാകുമ്പോള്‍ കൈയ്യുംകെട്ടി നോക്കിനില്‍കുന്നത് എന്ന ചോദ്യം ഉന്നയിക്കുകയാണവർ. എന്നാല്‍ വലിയൊരു വിപത്തിനെ തടയാന്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നല്‍കാന്‍ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

Leave a Reply

Your email address will not be published.