സ്വകാര്യ ബസ്സുകളില്ലാതെ നിരത്തുകള്‍; കെ.എസ്.ആര്‍.ടി.യിയും സര്‍വീസുകള്‍ കുറച്ചു

Keralam News

കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി. കോവിഡ് വ്യാപന നിരക്ക് കൂടിയ സാഹചര്യത്തില്‍ ആളുകള്‍ ബസ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നതാണ് ബസ് വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണം. പല ബസ്സുകളും ഒന്നും രണ്ടും ആളുകളെ വെച്ചാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനം നിറക്കാനുള്ള പണം പോലും തികയുന്നില്ല, കുറേ നാള്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്തി. പക്ഷേ ഇനിയും അതിനു കഴിയുമെന്ന് തോന്നുന്നില്ലെന്ന് ബസ്സുടമകള്‍ പറയുന്നു.

അതേ സമയം ബസ് ഉടമകള്‍ ത്രൈമായ നികുതി ഒഴിവാക്കി തരാന്‍ സര്‍ക്കാറിനോട് അപേക്ഷിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനു വേണ്ട നടപടി എടുക്കാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പുതിയ മന്ത്രി സഭ നിലവില്‍ വന്നതിനു ശേഷം മാത്രമേ ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുള്ളൂവെന്നും ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബസ്സുടമകള്‍.

ചൊവ്വാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകളും ഹോട്ടലുകളും പാഴ്‌സല്‍ സര്‍വീസ് മാത്രമേ നടത്താവൂ. ഇരുചക്ര വാഹനങ്ങളില്‍ ബന്ധുക്കള്‍ക്ക് മാത്രമേ യാത്ര ചെയ്യാവൂ. അവര്‍ ഡബിള്‍ മാസ്‌ക് ചെയ്യണം.

Leave a Reply

Your email address will not be published.