പ്രതിദിനം 35000 പിന്നിട്ട് കോവിഡ് കേസുകള്‍; ശക്തമായ നടപടികളുമായി സര്‍ക്കാര്‍

Keralam News

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്നു. പ്രതിദിന രോഗികളുടെ എണ്ണം 35000 പിന്നിട്ടു. ഇന്ന് 35,013 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതേ സമയം ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് ഇന്ന് സ്ഥിതീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ മടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്‌സിജന്‍ പ്ലാന്റ് 50 സെന്റ് ഭൂമി അനുവദിക്കും. കോഴിക്കോട് പട്ടിക വര്‍ഗ കോളനികളില്‍ ടെസ്റ്റ്, വാക്‌സിനേഷന്‍ എന്നിവക്ക് പ്രത്യക സൗകര്യം ഒരുക്കും. ഓരോ ബെഡിനും ഓരോ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിനു പകരം പൈപ് ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കും. മറ്റു സംസ്ഥാനങ്ങളുടെ ആ അവസ്ഥ ഇവിടെ വരാതിരിക്കാന്‍ നാം മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ 4 മണിക്കൂറിലും വിവരങ്ങള്‍ സര്‍ക്കാറിനു കൈമാറണം. അങ്ങനെ ചെയ്യുന്നതു മൂലം ലഭ്യത കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. 1056 ല്‍ വിളിച്ച് പൊതു ജനങ്ങള്‍ക്കും ലഭ്യത അറിയാന്‍ സധിക്കും.

Leave a Reply

Your email address will not be published.