പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള സമൂസ കച്ചവടം

Keralam News

മലപ്പുറം: സമൂസ, ചൂടുള്ള സമൂസ എന്ന ഉച്ചത്തിലുള്ള ശബ്ദം റമളാന്‍ മാസത്തിലെഎല്ലാ നാളിലും മലപ്പുറം രാമപുരം പരിസര ഉള്‍ഗ്രാമങ്ങളിലെ ഊടുവഴികളില്‍ നിന്ന് വീടകങ്ങളില്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും, വറ്റലൂര്‍ സ്വദേശി എം, ആര്‍.എഫ്, കുഴി പള്ളിയെന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹറൂഫാണ് ആ വിളിച്ചു പറയലിന്റെ ഉടമ, കേവലം നിത്യജീവിത ഉപജീവന വഴി മാത്രമല്ല മഹറൂഫിന്റെ കച്ചവടം, വര്‍ഷങ്ങളായി പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള കൈകോര്‍ക്കലിന്റെ ഭാഗമാകുവാനാണ് എല്ലാ ദിവസവും സമൂസ്സയുമായി വിട്ടു പടിക്കലില്‍ എത്തുന്നത്, മഹറൂഫില്‍ നിന്ന് വാങ്ങുന്ന സമൂസയുടെ വിലയുടെ മൂല്യം നിര്‍ണയിക്കാനാവില്ല, തന്റെ നിത്യ ചെലവ് കഴിച്ച് ബാക്കി വരുന്നതുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കും.

സി.എച്ച് സെന്റര്‍, പാലിയേറ്റീവ് കയര്‍ ക്ലീനിക്ക്, പ്രളയം, മഹാമാരി തുടങ്ങിയ സമൂഹ്യ പ്രാധാന്യമുള്ള കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായിട്ടാണ് സമൂസ വിറ്റു കിട്ടുന്ന തുകയുടെ ലാഭം നീക്കിയിരിപ്പാക്കാറുള്ളത്, ആഴ്ചയില്‍ ഒരുദിവസം ഒരോ ഗ്രാമ ഇടവഴികളിലൂടേയും മഹറൂഫിന്റെ സ്‌കൂട്ടര്‍ നന്മ മരങ്ങളുടെ തണല്‍ തേടി എത്തുന്നുണ്ട്. നാട്ടിലെ സാധാരണ സമൂസ വ്യാപാരത്തിനപ്പുറം കരുണയുടെ ഉറവ വറ്റാത്ത മനസിന് ബിഗ് സല്യൂട്ട് നല്‍കാന്‍ സമൂസ്സക്കായി വഴിയരികില്‍കാത്തിരിക്കുന്ന നാട്ടുക്കാരും നിരവധിയാണ്,കാരുണ്യത്തിന്റെ ഇടവഴികളിലൂടെ സി.എച്ച് സെന്ററിനായിട്ടാണ് മഹറൂഫീന്റെ സമൂസ്സ കച്ചവടം കഴിഞ്ഞ ദിവസം നടന്നത്.

Leave a Reply

Your email address will not be published.