എറണാകുളം ജില്ലയില്‍ മതിയായ ഐസിയു ബെഡ്ഡുകള്‍ ഉറപ്പുവരുത്തിയെന്ന് കളക്ടര്‍ എസ്. സുഹാസ്

Keralam News

എറണാകുളം ജില്ലയില്‍ മതിയായ ഐസിയു ബെഡ്ഡുകള്‍ ഉറപ്പുവരുത്തിയെന്ന് കളക്ടര്‍ എസ്. സുഹാസ്. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പരമാവധി രോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും അധികം കൊവിഡ് രോഗികളുള്ള എറണാകുളത്ത് ഐസിയു ബെഡ്ഡുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലുള്ള 120 ഐസിയു ബെഡ്ഡുകളും സ്വകാര്യ ആശുപത്രികളിലെ നൂറ്റിയമ്പതോളം ഐസിയു ബെഡ്ഡുകളും നിറഞ്ഞു കഴിഞ്ഞു. ഓക്സിജന്‍ ബെഡ്ഡുകളില്‍ തന്നെ ശേഷിക്കുന്നത് 200 എണ്ണം മാത്രമാണ്. കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

അതേസമയം, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ജില്ലയില്‍ ഇന്ന് വാക്സിന്‍ നല്‍കിയത്. 156 കേന്ദ്രങ്ങളില്‍ 20,000 പേര്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ട്. ഇത് ഇടപ്പള്ളിയില്‍ അടക്കം ചിലയിടങ്ങളില്‍ വാക്സിന്‍ സ്വീകരിക്കാനെത്തിയവരുടെ പ്രതിഷേധത്തിന് ഇടയാക്കി.

Leave a Reply

Your email address will not be published.