കോടതിയിൽ നാടകീയ രംഗങ്ങൾ ഒരുക്കി മരംമുറി കേസ് പ്രതികൾ: പ്രതികളെ റിമാൻഡ് ചെയ്ത് കോടതി

Keralam News

കൊച്ചി: കോടതിയിൽ നാടകീയ രംഗങ്ങൾ ഒരുക്കി മുട്ടിൽ മരംമുറി കേസിലെ പ്രതികൾ. ബത്തേരി കോടതിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പോലീസ് സുരക്ഷയില്ലാതെ അമ്മയുടെ സംസ്കാരച്ചടങ്ങി പങ്കെടുക്കണമെന്നും അതിനായി പോലീസ് ഉദ്യോഗസ്ഥരോടും ജഡ്‌ജിനോടും കടുത്ത രീതിയിൽ വാദപ്രതിവാദം നടത്തുകയും ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളായ ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തുടർന്ന് മാനന്തവാടി ജില്ലാ ജയിലിലേക്ക് പ്രതികളെ മാറ്റുകയായിരുന്നു. പോലീസിന്റെ സംരക്ഷണമില്ലാതെ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യമായിരുന്ന പ്രതികൾ കോടതിൽ പറഞ്ഞത്. എന്നാൽ റിമാൻഡിൽ വിട്ട പ്രതികളെ പോലീസ് സംരക്ഷണമില്ലാതെ അങ്ങനെ വിടാൻ കഴിയില്ല. അതുകൊണ്ടാണ് ജില്ലാ ജയിലിലേക്ക് ഇവരെ കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞത്.

മാത്രമല്ല പോലീസ് സംരക്ഷണത്തോടെ ചടങ്ങിൽ പങ്കെടുക്കാൻ കോടതി നിർദ്ദേശിക്കുവാണെങ്കിൽ ഞങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കേണ്ട എന്നും പ്രതികൾ പറഞ്ഞു. ഇത്തരമൊരു ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജയിലിലേക്ക് മാറ്റിയതിനെ തുടർന്ന് ജയിലിൽ കൊണ്ടുപോകുന്ന വഴി പോലീസ് ഇവരെ വെടിവെച്ച് കൊല്ലുമെന്നും അവർ പറയുന്നുണ്ടായിരുന്നു.