മിഥുന മാസ പൂജകള്‍ക്കായി 14 ന് ശബരിമല ക്ഷേത്രനട തുറക്കും

Keralam News

14.06.2021 ന് വൈകുന്നേരം 5 മണിക്ക് മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറക്കും. ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം ഉണ്ടാകും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. 15 ന് ആണ് മിഥുനം ഒന്ന്.

കൊവിഡ് ലോക്ക്ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം നൽകില്ല . നട തുറക്കുന്ന 14 ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. മിഥുന മാസ പൂജകൾക്കായി തുറക്കുന്ന ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കർക്കിടക മാസ പൂജകൾക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്. 21 ന് ക്ഷേത്ര നട അടയ്ക്കും.