മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി

Keralam News

മുട്ടിൽ മരംമുറികേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്നും ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. മരം മുറി കേസിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂർ, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്, കാസർഗോഡ് മേഖലകളുടെ ചുമതലയുണ്ടായിരുന്ന ഡിഎഫ്ഒ ഷാനവാസിനെയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.