കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി ജുഡീഷൽ കമ്മീഷൻ

Keralam News

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി ജുഡീഷൽ കമ്മീഷൻ. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും ജുഡീഷൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് വി.കെ.മോഹനൻ പത്രപരസ്യം കൊടുത്തത്.

ഇത്തരം വെളിപ്പെടുത്തൽ ഉണ്ടാകാനുള്ള സാഹചര്യം, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പ്രതിയാക്കാൻ ഗൂഢാലോചന ഉണ്ടായോ എന്നിവയടക്കമുള്ള കാര്യങ്ങൾ കമ്മീഷൻ അന്വേഷിക്കും. ജൂൺ 26-ന് മുൻപ് തെളിവുകൾ കമ്മീഷന് കൈമാറണം. കേസിൽ കക്ഷി ചേരാനുള്ളവർക്കും കമ്മീഷനെ സമീപിക്കാം.