സംസ്ഥാനത്തെ വാക്സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത്

Keralam News

സംസ്ഥാനത്തെ വാക്സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നയ്ക്കലിലാണ് വാക്സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. ഡോ. എസ് ചിത്രയെ പ്രോജക്ട് ഡയറക്ടറായി നിയമിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് വാക്സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി തുക വകയിരുത്തുകയും ചെയ്തിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കി. വാക്സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താന്‍ വര്‍ക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചു.