നയതന്ത്ര കള്ളക്കടത്തിൽ ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റില്‍

Keralam News

നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയില്‍ പിടിക്കപ്പെട്ടു. തിരുവമ്ബാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്.

ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് നെടുമ്ബാശ്ശേരിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാള്‍.

സ്വര്‍ണം നയതന്ത്ര ബാഗില്‍ ഒളിപ്പിക്കുന്നത് മന്‍സൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.