ഇടത് രാജ്യസഭാ എംപിമാരുടെ സത്യപ്രതിജ്ഞ

Keralam News

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ. വി ശിവദാസനും, ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇംഗ്ലീഷില്‍ സത്യ വാചകം ഏറ്റുചൊല്ലി. സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ വി. ശിവദാസന്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

രാജ്യസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്ത, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെറ്റ് മലാനി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ നേതാവ് തവര്‍ ചന്ദ് ഗെഹലോട്ട്, കേന്ദ്ര പാര്‍ലമെന്റെറി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.