‘ബി.ജെ.പിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തരാവസ്ഥ’ പി.കെ കൃഷ്ണദാസ്

Keralam News Politics

സി.പി.എമ്മും ഇടത് സര്‍ക്കാരും ബി.ജെ.പി യെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി പി.കെ. കൃഷ്ണദാസ്. ബി.ജെ.പി ക്കെതിരെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്നും കൊടകര സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ അനുസരിച്ചാണ് നീങ്ങുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. സുരേന്ദ്രനെയും കുടുംബത്തെയും കുടുക്കാനാണ് ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ സി.പി.എം നേതാക്കള്‍ കുടുങ്ങിയത് കൊണ്ടാണ് ഇങ്ങനെ കള്ള കേസുകള്‍ ചമയ്ക്കുന്നത്. പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി അധപതിച്ചുവെന്നും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് പ്രതിപക്ഷമെന്നും കൃഷ്ണദാസ് ആരോപിച്ചു. കൊടകരയിലെ പ്രതികള്‍ സി.പി.എം – സി .പി .ഐ ബന്ധമുള്ളവരാണെന്ന് പറഞ്ഞ കൃഷ്ണദാസ് പ്രതിയായ മാര്‍ട്ടിന്‍ എ.ഐ.വൈ.എഫുകാരനാണെന്നും ആരോപിച്ചു. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും യോജിപ്പിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും അത്തരം സംഘടനകളെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നേതാക്കളെ കേസില്‍ കുടിക്കുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.