മുഖ്യമന്ത്രിയുടെ വസതി മോടി കൂട്ടാന്‍ ഒരു കോടി രൂപ ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ നിയമസഭയിൽ ചോ​ദ്യം ഉന്നയിച്ച് പ്ര​തി​പ​ക്ഷം

Keralam News

മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ന്‍ ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​തി​നെ​തി​രെ മസഭയിൽ ചോ​ദ്യം ഉന്നയിച്ച് പ്ര​തി​പ​ക്ഷം രംഗത്തെത്തി. ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ എങ്ങനെയാണ് ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്നതെന്ന് പി.​ടി തോ​മ​സ് എം​.എ​ല്‍​.എ ചോ​ദി​ച്ചു.

പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ കൊടുത്ത മറുപടി. ക്ലി​ഫ് ഹൗ​സിലെ ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക.

98 ല​ക്ഷ​ത്തോ​ളം രൂ​പ​ക്കാണ് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാക്‌ട് കോ ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ ക്ലി​ഫ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ക​രാ​ര്‍ ഏറ്റെടുത്തിരിക്കുന്നത്. മ​റ്റ് മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തുടങ്ങിയിട്ടുണ്ട്.