പഠനസൗകര്യമില്ലാത്ത പെണ്‍കുട്ടികൾക്ക് ഗൗരിയമ്മയുടെ സ്മാരകമായി ലാപ്‌ടോപ്പ് വിതരണം ചെയ്യണമെന്ന് പി.സി വിഷ്ണുനാഥ്

Keralam News

അന്തരിച്ച മുതിർന്ന നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് നൽകാനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു പി.സി വിഷ്ണുനാഥ്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം തുടങ്ങുമ്പോൾ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്. ഈ സാഹചര്യത്തിൽ സ്മാരകങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദേശം ബജറ്റിലുണ്ട്.

കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ ഈ സംസ്ഥാനത്തെ പഠനസൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്‌ടോപ്പും ഫോണും നല്‍കുന്ന ഒരു പദ്ധതി സ്മാരകമായി പ്രഖ്യാപിക്കാന്‍ പറ്റുമോ?. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നു പറഞ്ഞതുകൊണ്ട് ആയിരം കോടി മാറ്റിവെച്ചത് അവിടെയുണ്ടെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.