വനം, റവന്യൂ വകുപ്പുകൾക്ക് മുട്ടിൽ മരംമുറി കേസിൽ കാര്യമായ വീഴ്ച പറ്റിയതായി റിപ്പോർട്ട്

Keralam News

വയനാട്: മുട്ടില്‍ മരം മുറി കേസിൽ റവന്യൂ – വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്.

വിശദമായി ഇതേപ്പറ്റി അന്വേഷിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ – വിജിലൻസ് മേധാവിയുമായ ​ഗം​ഗാ സിം​ഗിനെ ചുമതലപ്പെടുത്തി. മരം മുറി കേസ് മാധ്യമങ്ങളിൽ ച‍ർച്ചയായതോടെ ഇന്നലെ വനം മന്ത്രി എ.കെ.ശശീന്ദ്രന് സെക്രട്ടറി കൊടുത്ത പ്രാഥമിക റിപ്പോ‍ർട്ടിൽ വനം, റവന്യൂ വകുപ്പുകൾക്ക് കാര്യമായ വീഴ്ച പറ്റിയെന്നാണ് പറയുന്നത്.

ഒക്ടോബറിൽ വന്ന വിവാദ ഉത്തരവ് കൃത്യമായി നടപ്പായോ എന്ന നിരീക്ഷിക്കുന്നതിലും വിവരങ്ങൾ മേലുദ്യോ​ഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നാണ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നത്.

വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് റവന്യൂ വകുപ്പാണെങ്കിലും ഇക്കാര്യം പരിശോധിക്കാനുള്ള ഉത്തരവാദിത്തം വനം വകുപ്പിനുണ്ടായിരുന്നുവെന്നും റിപ്പോ‍ർട്ടിലുണ്ട്.