തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പല്‍ ഈ മാസം മുതല്‍

Keralam News

തിരുവനന്തപുരം-കോഴിക്കോട് ചരക്കുകപ്പല്‍ ഗതാഗതം ഈ മാസം മുതല്‍ തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ചെറുകപ്പലുകള്‍ വഴി തിരുവനന്തപുരം- കൊച്ചി-കോഴിക്കോട് ജലപാതയിലാണ് ചരക്കുനീക്കം നടക്കുക. ഇതിനായി മൂന്ന് ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി.

നിലവില്‍ കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം ചരക്ക് കോഴിക്കോട് എത്തിക്കുവാന്‍ കച്ചവടക്കാരന് 25000 രൂപയാണ് മിനിമം പ്രതീക്ഷിക്കുന്ന ചെലവ്. ജലഗതാഗതം വഴിയാണെങ്കില്‍ ഇത് 8000 രൂപയായി കുറയും. കേരളത്തിലെ തുറമുഖങ്ങളിലെ നിലവിലെ 3 മീറ്റര്‍ ആഴം 7 മീറ്റര്‍ വരെ ആക്കിയാല്‍ കൂടുതല്‍ വലിയ കപ്പലുകള്‍ വഴി ചരക്കുനീക്കം നടത്താനാകും. അതിനുള്ള നടപടികളും വൈകാതെ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.