കെ.എം. ഷാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിന് കെ. സുരേന്ദ്രന്റെ വീട്ടിലേക്കുള്ള വഴിയറിയില്ലേ?

Keralam News

കൊടകര കുഴല്‍പ്പണ കേസില്‍ കടുത്ത ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കെ.എം. ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സ് എന്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നില്ലെന്ന് റിജില്‍ മാക്കുറ്റി ചോദിച്ചു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോസ്‌ഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബംഗ്ലരൂവില്‍ ജയിലില്‍ കിടക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കു വേണ്ടിയുള്ള വിലപേശലാണോ നടക്കുന്നതെന്നും റിജില്‍ മാക്കുറ്റി ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”ശ്രി കെ എം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ താക്കോല്‍ സുരേന്ദ്രനെ അമിട്ട് ഷാജി ഏല്‍പ്പിച്ചിട്ടുണ്ടോ?”