കൊവിഡ് ; സംസ്ഥാനത്ത് ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി

Keralam News

സംസ്ഥാനത്ത് ഈ മാസം 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികള്‍ റദ്ദാക്കിയെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ജൂണ്‍ 7 മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍വിന്‍ -619, 620, സ്ത്രീശക്തി- 264, 265, അക്ഷയ- 501, 502, കാരുണ്യ പ്ലസ് 372, 373, നിര്‍മല്‍- 228, 229, കാരുണ്യ- 503, 504 എന്നീ 12 ഭാഗ്യക്കുറികള്‍ റദ്ദാക്കി.

ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ റദ്ദാക്കുകയും ഭാഗ്യമിത്ര- ബിഎം 06 ലൈഫ്, വിഷു ബംപര്‍-ബിആര്‍ 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.