മുതിര്‍ന്ന കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം

Health International News

മുതിര്‍ന്ന കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സെപ്റ്റംബറില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ഏകദേശം രണ്ട് ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ 12 വയസ് കഴിഞ്ഞവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഫൈസര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കൊണ്ട് അപകടമില്ലെന്നും പ്രതിരോധ ശേഷി കൈവരിക്കുന്നതിന് ഉപകരിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനിടെ ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ വഴി ഇതുവരെ 1,30,000 പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന തൊഴില്‍ വിഭാ?ഗങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ നേരിട്ട് എത്തിയാണ് വാക്‌സിന്‍ നല്‍കിയത്. 10 മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ആണ് അഞ്ച് ആരോഗ്യ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published.