ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്

International News

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഹോളണ്ട് വിലക്ക് ഏര്‍പ്പെടുത്തിയത്. ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. അതേസമയം, കൊവിഡ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട, യൂറോപ്പില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലവിലുണ്ട്.

അതേസമയം, ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അമേരിക്ക, യു.കെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നത്.

Leave a Reply

Your email address will not be published.