മെഹുല്‍ ചോക്‌സിയെ തിരിച്ചെത്തിക്കാൻ അയച്ച ഇന്ത്യന്‍ സംഘം മടങ്ങി

India News

പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ കൊണ്ടുവരാനായി ഡോമിനിക്കയിലേക്ക് അയച്ച ഇന്ത്യന്‍ സംഘം മടങ്ങി. ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ സാധ്യതയില്ലാത്തതിനാലാണ് സംഘം തിരിച്ചു വന്നത്. 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്്സിയെ തിരികെ എത്തിക്കാനുള്ള ദൗത്യത്തിനായി സിബിഐ ഉദ്യോഗസ്ഥ ശാരദ റൗട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യ അയച്ച എട്ടംഗ സംഘമാണ് വെറും കൈയോടെ തിരിച്ചു വന്നത്.

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ആറു മണിയോടെ ഡഗ്ലസ് ജോര്‍ജി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മടങ്ങിയത്. ചോക്‌സിയെ ഇന്ത്യക്ക് ഉടന്‍ വിട്ടു കിട്ടില്ല എന്ന് ഉറപ്പായ സാഹചര്യത്തിലാണ് മടക്കം. ഡോമനിക്കയിലെ രണ്ടു കോടതികളില്‍ ചോക്‌സിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ പുരോഗമിക്കുകയാണ് ഡോമിനിക് ഹൈക്കോടതിയില്‍ ചോക്‌സി നല്‍കിയ കേസില്‍, അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ഡോമിനിക്കയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ചോക്‌സിക്കെതിരായ കേസ്. മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് ഈ മാസം പതിനാലിന് പരിഗണിക്കും. രണ്ടു കേസുകളിലും വിധി വരും വരെ ചോക്‌സിയെ വിട്ടുകിട്ടില്ല.

അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ പരിചയമുള്ള ബാര്‍ബറ എന്ന യുവതിയാണ് ചോക്‌സിയെ കുരുക്കിയതെന്നു ഭാര്യ പ്രീതി ചോക്‌സി ആരോപിച്ചു. പഞ്ചാബികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് പേര്‍ ചോക്‌സിക്കൊപ്പം ഡോമിനിക്കയിലേക്കുള്ള ബോട്ടിലുണ്ടായിരുന്നു എന്നും പ്രീതി ചോക്‌സി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.