സോഷ്യൽ മീഡിയ ഇന്റർമീഡിയറിയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് സംരക്ഷണം വേണം; ​ഗൂ​ഗിൾ

India News

സോഷ്യൽ മീഡിയ ഇന്റർമീഡിയറി ആയി പ്രഖ്യാപിക്കുന്നതിൽ നിന്ന് സംരക്ഷണം വേണമെന്ന ഗൂഗിളിന്റെ ആവശ്യത്തിൽ കേന്ദ്രസർക്കാരിന് നോട്ടിസ് അയക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

സെർച്ച് എൻജിൻ മാത്രമാണെന്നും സോഷ്യൽ മീഡിയ ഇന്റർമീഡിയറി അല്ലെന്നും ഗൂഗിൾ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ഐ.ടി ചട്ടങ്ങളിൽ പറയുന്ന സോഷ്യൽ മീഡിയ ഇന്റർമീഡിയറി എന്നതിന്റെ പരിധിയിൽ വരില്ലെന്നും ഗൂഗിൾ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് വാദമുഖങ്ങളുന്നയിച്ചത്.

ഒരു സൈബർ കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി.അതിനിടെയാണ് ഹർജി കോടതി പരി​ഗണിച്ചത്.

Leave a Reply

Your email address will not be published.