യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടു

India News

യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന്, സ്വന്തം മുറിയില്‍ കുഴിച്ചിട്ടു. മുംബൈയിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ദാഹിസാറിലാണ് സംഭവം. ഒന്നിച്ച് ജീവിക്കാനാണ് കാമുകന്‍ അമിത് മിശ്രയും 28 വയസുകാരിയായ റഷീദയും ചേര്‍ന്ന് ഭര്‍ത്താവ് റൈസ് ഷെയ്ക്കിനെ കൊലപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മുന്‍പില്‍ വെച്ച് യുവതിയാണ് ഭര്‍ത്താവിനെ കഴുത്തിനുവെട്ടി കൊലപ്പെടുത്തിയത്. സംഭവശേഷം കാമുകനും യുവതിയും ചേര്‍ന്നാണ് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്‌തെന്നും കാമുകന്‍ അമിത് മിശ്രയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവ് റൈസ് ഷെയ്ക്ക് തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ചയിലേറെയായി ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കൊലപാതകത്തിന് സാക്ഷിയായ കുട്ടിയില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. മൃതദേഹം കണ്ടെത്തിയത് വീടിനകത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ്.

Leave a Reply

Your email address will not be published.