കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവന്‍ തിരികെ വിളിക്കണം: ഹൈകോടതി

India News

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ പിരിച്ചുവിട്ട പൈലറ്റുമാരെ മുഴുവന്‍ തിരികെ വിളിക്കണമെന്ന് ഡല്‍ഹി ഹൈകോടതി. തിരികെയെടുക്കുന്നതോടൊപ്പം പൈലറ്റുമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും ജസ്റ്റിസ് ജ്യോതി സിങ് ഉത്തരവിട്ടു.

കഴിഞ്ഞ ആഗസ്റ്റ് 13ന് എയര്‍ ഇന്ത്യ പുറത്താക്കിയ 40 പൈലറ്റുമാരുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജോലിയിലുണ്ടായിരുന്ന പൈലറ്റുമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും അനുസൃതമായ വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.