ഇന്നുമുതൽ എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം ലക്ഷദ്വീപിലേക്ക് പ്രവേശനം

India News

ലക്ഷദ്വീപിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. നേരത്തേ ഓരോ ദ്വീപിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ പ്രവേശനം സാധ്യമാകുമായിരുന്നു. നിലവിൽ സന്ദർശക പാസിൽ ദ്വീപിലെത്തിയവർ ഒരാഴ്ചയ്ക്കുള്ളിൽ ദ്വീപ് വിടണമെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. എഡിഎമ്മിന്റെ മുൻകൂർ അനുമതിയാണ് ഇനി ദ്വീപ് സന്ദർശത്തിന് വേണ്ടത്.

കൊവിഡ് സാഹചര്യമാണ് സന്ദർശക വിലക്കിന് അധികൃതർ വാദമായി ഉന്നയിക്കുന്നത്. ലക്ഷദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ ദ്വീപിലേക്ക് സന്ദർശനാനുമതി ചോദിച്ചിരുന്നു. നിലവിൽ ദ്വീപിലുള്ളവർക്ക് പാസ് പുതുക്കി നൽകണോ എന്ന് എഡിഎമ്മിന് തീരുമാനിക്കാം. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ദ്വീപിലേക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published.