മെഹുൽ ചോക്‌സി; വിട്ടുകിട്ടാൻ അടിയന്തര നീക്കവുമായി ഇന്ത്യ

India News

വിവാദ വ്യവസായി മെഹുൽ ചോക്‌സിയെ വിട്ടുകിട്ടാൻ അടിയന്തര നീക്കവുമായി ഇന്ത്യ. മെഹുൽ ചോക്‌സി അറസ്റ്റിലായ ഡൊമിനിക്കയിലേക്ക് ഇന്ത്യ പ്രത്യേക വിമാനമയച്ചു. ഇയാൾക്കെതിരായ ഇന്ത്യയിലെ കേസ് രേഖകളാണ് ഡൊമിനിക്കിലെത്തിച്ചത്. ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണി ഇക്കാര്യം അറിയിച്ചു.

ചോക്‌സിക്കെതിരായി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ജൂൺ രണ്ടിന് പരിഗണിക്കാനിരിക്കെയാണ് മെഹുൽ ചോക്‌സിയെ അടിയന്തരമായി ഇന്ത്യയിലെത്തിക്കാൻ നടപടി ഒരുങ്ങുന്നത്. ഖത്തർ എക്‌സിക്യുട്ടീവിന്റെ പ്രത്യേക വിമാനത്തിലാണ് പിഎൻബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് രേഖകൾ ഡൊമിനിക്കയിലെത്തിച്ചത്. ജൂൺ രണ്ടിന് കേസ് പരിഗണിച്ച് അനുകൂല തീരുമാനമുണ്ടായെങ്കിൽ ഉടൻ തന്നെ ഇയാളെ തിരികെയെത്തിക്കാനാണ് ആലോചിക്കുന്നത്. മെഹുൽ ചോക്‌സിയുടെ ആന്റിഗ്വയിൽ നിന്നുള്ള തിരോധാനത്തിനും ഡൊമിനിക്കയിലെ അറസ്റ്റിനും ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് ചോക്‌സിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published.