സിഎഎ; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

India News

സിഎഎ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് മുന്‍പ് മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളില്‍ താമസിക്കുന്നവര്‍ക്കുമാണ്. 1955ലെ പൗരത്വ നിയമത്തെ പിന്‍പറ്റി 2009ല്‍ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

Leave a Reply

Your email address will not be published.